ബെൽഗ്രേഡ്: സെർബിയയിൽ പ്രസിഡന്റ് അലക്സാണ്ടർ വുചിച് പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത വർഷം നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് അടുത്ത മാസം 25നാക്കി. ജനാധിപത്യത്തിന്റെ അതിജീവനത്തിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലായി സെർബിയ ഭരിക്കുന്നത് വുചിച് ആണ്. സാന്പത്തിക വികസനം വുചിച്ചിന്റെ ഭരണനേട്ടമായി വിലയിരുത്തപ്പെടുന്നു. അതോടൊപ്പം തന്നെ അഴിമതിയും അധികാരകേന്ദ്രീകരണവും വുചിച്ചിനെതിരേ ആരോപിക്കപ്പെടുന്നു.
രണ്ടു വർഷം മുന്പ് നൊവി സാദ് എന്ന നഗരത്തിൽ റെയിൽവേ സ്റ്റേഷന്റെ മേലാപ്പ് തകർന്ന് 16 പേർ മരിച്ച സംഭവത്തിനു പിന്നാലെ വുചിച്ചിനെതിരേ അഴിമതിവിരുദ്ധരുടെ പ്രകടനങ്ങൾ അതിശക്തമായി അരങ്ങേറുന്നുണ്ട്.